Skip to main content

സ്വാതന്ത്ര്യ ദിനാഘോഷം; മന്ത്രി സണ്ണി ജോസഫ് പതാകയുയര്‍ത്തും

 

എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള ജില്ലാതല പരേഡും ചടങ്ങുകളും ഇന്ന് (ഓഗസ്റ്റ് 15) രാവിലെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് പതാക ഉയര്‍ത്തും. 

രാവിലെ 8.30 ഓടെ പരേഡ് കളക്ട്രേറ്റ് മൈതാനത്ത് എത്തിച്ചേരും. 8.40ന് പരേഡ് അണിനിരക്കും. 8.48ന് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയും 8.50ന് സിറ്റി പോലീസ് കമ്മീഷണറും 8.54ന് ജില്ലാ കലക്ടറും പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. 8.58ന് വിശിഷ്ടാതിഥിയായ മന്ത്രി എത്തിച്ചേരും. പരേഡിന്റെ ജനറല്‍ സല്യൂട്ട് സ്വീകരിച്ച ശേഷം 9 മണിക്ക് മന്ത്രി ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡ് സല്യൂട്ട് നല്‍കും. 

വിവിധ പൊലീസ് സേനാവിഭാഗങ്ങള്‍, എക്‌സൈസ്, അഗ്‌നിരക്ഷാ സേന, ഫോറസ്റ്റ് വകുപ്പുകള്‍, എന്‍.സി.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ് ക്രോസ് ഉള്‍പ്പെടെ 24 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. 9.02ന് പരേഡ് കമാന്‍ഡറുടെ അകമ്പടിയോടെ മന്ത്രി പരേഡ് പരിശോധിക്കും. സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയ ശേഷം മികച്ച പ്ലാറ്റൂണുകള്‍ക്കുള്ള ഉപഹാരങ്ങള്‍ മന്ത്രി വിതരണം ചെയ്യും. പൊതുജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിന പരേഡ് വീക്ഷിക്കുന്നതിന് കളക്ടറേറ്റ് മൈതാനിയില്‍ സൗകര്യമുണ്ടായിരിക്കും.

date