Post Category
സൗജന്യ തൊഴില്‍പരിശീലനം
കൊട്ടാരക്കര കനറാ ബാങ്ക് ഗ്രാമീണസ്വയംതൊഴില്പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാഷന്‍ ഡിസൈനിംഗ് (31 ദിവസം) പേപ്പര്‍ കവര്‍, എന്‍വലപ്പ്, ഫയല്നിര്മ്മാണം (12 ദിവസം) ആഭരണ നെറ്റിപ്പട്ടം നിര്‍മ്മാണം (13 ദിവസം)പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. . അപേക്ഷകര്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരും സ്വന്തമായി സംരംഭംനടത്താന് താല്പര്യമുളളവരായിരിക്കണം. ബി.പി.എല്‍ വിഭാഗം, കുടുംബശ്രീഅംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന.
പരിശീലനം, ഭക്ഷണം, താമസം തുടങ്ങിയവ സൗജന്യം. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ എന്നിവസഹിതം ഡയറക്ടര്‍, കനറാ ബാങ്ക,് ഗ്രാമീണ സ്വയംതൊഴില്‍പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, പി.എം ജവാഹര്‍ നവോദയ വിദ്യാലയത്തിനു സമീപം, ഇറ്റിസി പി.ഒ., കൊട്ടാരക്കര വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0474-2537141, 9495245002, 8943723522, 9809976648.
date
- Log in to post comments