Post Category
പലിശ രഹിത വായ്പ; അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ മുഖേന അഞ്ച് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്കളില്‍ നിന്നും പലിശ രഹിത വായ്പ്പക്കായി അപേക്ഷിക്കാം. അപേക്ഷകര്‍ മത്സ്യമേഖലയില്‍ തൊഴില്‍ ചെയ്യുന്നവരും എഫ്.എഫ്.ആറില്‍ ഉള്‍പ്പെട്ടവരും ആയിരിക്കണം. മത്സ്യക്കച്ചവടം ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് മുന്‍ഗണന. പീലിംഗ്, മത്സ്യം ഉണക്കല്‍, സംസ്ക്കരണം എന്നീ തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. ഒരംഗത്തിന് ഒന്നാംഘട്ടംമായി 10,000 രൂപയും ഗ്രൂപ്പിന് 50,000 രൂപയുമാണ് പലിശരഹിത വായ്പയായി അനുവദിക്കുന്നത്. അപേക്ഷകള്‍ക്ക് അതത് മത്സ്യഭവനുകള്‍, നോഡല്‍ ഓഫീസ് സാഫ്, തേവളളി, www.safkerala.org അവസാന തീയതി: ഓഗസ്റ്റ് 20. ഫോണ്‍: 9497280336, 9847241711.
date
- Log in to post comments