Skip to main content

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

തൃശ്ശൂർ പൂത്തോളിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-27 അധ്യയന വർഷത്തെ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഹോട്ടൽ മാനേജ്മെന്റ് മേഖലയിലെ ഒരു വർഷത്തെ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഫുഡ് ആൻഡ് ബെവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കൊമഡേഷൻ ഓപ്പറേഷൻ എന്നീ കോഴ്സുകളിലാണ് ഏതാനും സീറ്റുകൾ ഒഴിവുള്ളത്.

താത്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകണം. ഫോൺ- 0487 2384253, 9447610223, 9656720906.  വെബ്സൈറ്റ്- www.fcikerala.org.

date