Post Category
ഡെപ്യൂട്ടേഷൻ നിയമനം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 51,400-1,10,300 ശമ്പള സ്കെയിലിലുള്ളവർക്കും അതിനു താഴെ 41,300-87,000 വരെ ശമ്പള സ്കെയിലിലുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ സെപ്റ്റംബർ 5ന് മുമ്പായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, കാഞ്ഞാണി റോഡ്, എസ്.എൻ. പാർക്ക്, പൂത്തോൾ പി. ഒ., തൃശൂർ, പിൻ: 680004 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0487 2386871.
പി.എൻ.എക്‌സ്. 3265/2026
date
- Log in to post comments