Skip to main content

അറിയിപ്പുകൾ

 അതിഥി അധ്യാപക ഒഴിവ് 

 

എറണാകുളം മഹാരാജാസ് കോളേജിലെ അറബിക് വിഭാഗത്തിൽ 2026-27 അധ്യയന വർഷം അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത: അറബിക് വിഷയത്തിൽ ബിരുദാനന്തര ബിരുദം,  Ph.D/NET ഉള്ളവർക്ക് മുൻഗണന. പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിതയോഗ്യതയുള്ളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലെക്‌ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.  ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (ഒരു സെറ്റ് കോപ്പികളും സഹിതം) 24 (തിങ്കൾ) രാവിലെ 10.00 നു നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ എത്തണം. വിശദവിവരങ്ങൾക്ക്: www.maharajas.ac.in. സന്ദർശിക്കുക.

ക്വട്ടേഷൻ ക്ഷണിച്ചു 

എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ, ജൈവമാലിന്യ പ്ലാൻ്റുകളിൽ നിന്നും ഉത്ഭവിക്കുന്ന കമ്പോസ്റ്റ് ( Food waste-ൽ നിന്നും ലഭിക്കുന്നത് ) ആറ് മാസത്തേക്ക് കരാർ വ്യവസ്ഥയിൽ നീക്കം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ഗവൺമെന്റ് അംഗീകൃത സ്ഥാപനങ്ങളിൽനിന്നും ലഭിക്കുന്ന ക്വട്ടേഷനുകൾക്ക് മുൻഗണന ഉണ്ടായിരിക്കും. കമ്പോസ്റ്റ് ഒരു കി. ഗ്രാമിനുള്ള നിരക്കാണ് രേഖപ്പെടുത്തേണ്ടത്.

ക്വട്ടേഷനുകൾ സീൽ ചെയ്ത കവറിൽ മെഡിക്കൽ സൂപ്രണ്ട്, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പേരിൽ തപാലിലോ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. ക്വട്ടേഷൻ നമ്പറും പ്രവൃത്തിയുടെ പേരും കവറിനു മുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും:

2026, ആഗസ്റ്റ് 21 പകൽ3.00 pm

 കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ നേരിട്ട് അറിയാവുന്നതാണ്.

date