Post Category
‘കുട്ടിക്കുപ്പായവുമായി' കുരുന്നുകള്‍
ജില്ലയിലെ അശരണരായ കുട്ടികള്‍ക്ക് പൊതുജനങ്ങളില്‍നിന്ന് വസ്ത്രംശേഖരിച്ച് ലഭ്യമാക്കാന്‍ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കുട്ടിക്കുപ്പായം പദ്ധതിയിലേയ്ക്ക് സുമനസുകളുടെ സംഭാവനകള്‍ തുടരെയെത്തുന്നു. ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് മുന്‍കൈയെടുത്താണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. നന്മയുടെ സന്ദേശം ഏറ്റെടുത്ത് കൂടുതല്‍ പേര്‍ മാതൃകയാകുമെന്ന പ്രതീക്ഷയാണ് ജില്ലാ കലക്ടര്‍ പങ്കിടുന്നത്.
കഴിഞ്ഞദിവസം വസ്ത്രങ്ങള്‍വാങ്ങിനല്‍കിയത് കല്ലുവാതുക്കലില്‍നിന്നുള്ള കുരുന്നുകള്‍. കല്ലുവാതുക്കല്‍ സണ്‍ഷൈന്‍ കിഡ്‌സ്, ടൈം കിഡ്‌സ് പ്രീസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രീ പ്രൈമറി സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്കൊപ്പം ചേമ്പറിലെത്തിയാണ് ജില്ലാ കലക്ടര്‍ക്ക് 200 ല്‍ അധികം പുത്തനുടുപ്പുകള്‍ കൈമാറിയത്.
date
- Log in to post comments