ജില്ലാ ആസൂത്രണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു
ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള ജില്ലാ പഞ്ചായത്ത് പ്രതിനിധികളെ തിരഞ്ഞെടുത്തു. 28 അംഗ ജില്ലാ പഞ്ചായത്തില്‍ നിന്ന് ജനറല്‍, വനിതാ വിഭാഗങ്ങളിലായി മൂന്ന് വീതവും എസ്.സി /എസ്. ടി വിഭാഗത്തില്‍ രണ്ടുപേര്ക്കുമായാണ് തിരഞ്ഞെടുപ്പ് നടന്നത്.
എസ് സി / എസ് ടി സംവരണ വിഭാഗത്തില്‍ സോനാ ഒ എസ് (കോണ്‍ഗ്രസ്), എസ്.സി/എസ്.ടി വനിത സംവരണ വിഭാഗത്തില്‍ അഹല്യ സദാനന്ദന് (ആര് എസ് പി ) എന്നിവരെ തിരഞ്ഞെടുത്തു. വനിതാ വിഭാഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായ ഷെല്‍മി ജോണ്‍സ്, അല്‍ഫോന്‍സ ഡേവിഡ്, (ഇരുവരും കോണ്‍ഗ്രസ്) ബിനി ഷാജി (കേരള കോണ്‍ഗ്രസ് ജേക്കബ്) എന്നിവര്‍ക്ക് എട്ട് വീതം വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മേരി വിന്‍സെന്റിന് 3 വോട്ടുകള്‍ ലഭിച്ചു. ജനറല്‍ വിഭാഗത്തില്‍ സുജിത്ത് പോള്‍ (കോണ്‍ഗ്രസ്), നാദിര്‍ഷ (മുസ്ലീം ലീഗ്), ജോമി തെക്കേക്കര (കേരള കോണ്‍ഗ്രസ്) എന്നിവരേയും തിരഞ്ഞെടുത്തു.
ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ആയിരുന്നു വരണാധികാരി. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ലിറ്റി ജോസഫ്, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ പി. ഹനീഷ് എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്കി. തിരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിന്റാ ജേക്കബ്്
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഷൈജോ പറമ്പി, പി.എ. മുക്താര്‍, ശ്രീദേവി മധു, റസിയ റഹ്മത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments