Skip to main content

ഓണവിപണന മേളകളുമായി കുടുംബശ്രീ; ഓണസദ്യക്ക് ഓര്‍ഡര്‍ സ്വീകരിക്കും 

ജില്ലാതല വിപണന മേള 20 മുതല്‍ ചെങ്ങോട്ടുകാവില്‍ 

ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓണവിപണനമേളകള്‍ സജീവമായി. കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണിയൊരുക്കുന്നതിനൊപ്പം ഓണക്കാലത്ത് ഗുണമേന്മയുള്ള നാടന്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ പഞ്ചായത്തുകളിലും നഗരപ്രദേശങ്ങളിലുമായി മേളകള്‍ സംഘടിപ്പിക്കുന്നത്.

ജില്ലാതല ഓണവിപണനമേളയുടെ ഉദ്ഘാടനം ആഗസ്റ്റ് 20ന് രാവിലെ 10.30ന് ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിര്‍വഹിക്കും. ഭക്ഷ്യോല്‍പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവക്കൊപ്പം ജെ.എല്‍.ജി അംഗങ്ങളുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും മേളയില്‍ പ്രാധാന്യം നല്‍കും.
പൂക്കളത്തിനാവശ്യമായ പൂക്കളും പൂകൃഷി ഉല്‍പന്നങ്ങളും കൂടുംബശ്രീയുടെ നേതൃത്വത്തില്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഇതിനായി കുടുംബശ്രീ അംഗങ്ങള്‍ നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്നു.

ഓണസദ്യക്കുള്ള ഓര്‍ഡറുകളും കുടുംബശ്രീ യൂണിറ്റുകള്‍ സ്വീകരിക്കുന്നുണ്ട്. വിവിധ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും കുടുംബങ്ങള്‍ക്കും ഓണസദ്യയും മറ്റു ഓണക്കാല വിഭവങ്ങളും കുടുംബശ്രീ യൂണിറ്റുകള്‍ വഴി ലഭ്യമാക്കും. സദ്യ ഓര്‍ഡര്‍ ചെയ്യാന്‍ ബന്ധപ്പെടാവുന്ന നമ്പറുകള്‍:
 കോഴിക്കോട് സൗത്ത് -9496441552, 9526521036, കോഴിക്കോട് നോര്‍ത്ത് -9946697949, ചോറോട് -7025514505, അഴിയൂര്‍ -7356056128, ഒഞ്ചിയം -9562573459, തലക്കുളത്തൂര്‍ -9400731500, കൊടിയത്തൂര്‍ -8943317305, നരിക്കുനി -8281681289, രാമനാട്ടുകര -9961004004, ഫറോക്ക് -9747265293, കക്കോടി -9495348675, 7902834810, തിരുവള്ളൂര്‍ -7012733780, 9061338064, 7034408641, തുറയൂര്‍ -9745066130, കക്കട്ടില്‍ -9745764006, കായണ്ണ -9539614209, കുന്ദമംഗലം -9946806290, ഏറാമല -9747908836, കീഴരിയൂര്‍ -9497449550, ചങ്ങരോത്ത് -9061970596, കോഴിക്കോട് സെന്‍ട്രല്‍ -8129200288.

date