Skip to main content

* ആധാറുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സൗജന്യ സേവനങ്ങൾ*

കേരളത്തിൽ ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി , നോഡൽ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും  ചുമതലപ്പെടുത്തിയിരിക്കുന്നത്. ആധാർ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളും നിർദ്ദേശങ്ങളും താഴെ നൽകുന്നു:

1. ആധാറിൽ സൗജന്യമായി ഇമെയിൽ ഐ ഡി ചേർക്കാം:

ആധാർ ആപ്പിലൂടെ സൗജന്യമായി ജനങ്ങൾക്ക് ഇമെയിൽ ഐഡി ചേർക്കാനും അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും. 31 ഡിസംബർ 2026 വരെ മാത്രമാണ് ഈ സൗജന്യം ലഭിക്കുക.
നിലവിൽ ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു മാത്രമാണ് ഈ സൗജന്യം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളു. ആധാറുമായി ഇമെയിൽ ഐഡി ബന്ധിപ്പിക്കുന്നത് വഴി ആധാർ ഓതന്റിക്കേഷൻ നടക്കുന്ന ഓരോ തവണയും ഉപഭോക്താവിന് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കുകയും, ഇതിലൂടെ അവരുടെ ആധാർ വിവരങ്ങൾ എവിടെ, എപ്പോൾ ഉപയോഗിക്കപ്പെടുന്നു എന്നത് വ്യക്തമായി അറിയാനും സാധിക്കും.

കൂടാതെ നിലവിൽ ആധാറിൽ  മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു ആധാർ ആപ്പിലൂടെ പുതിയ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും ,അതോടൊപ്പം  അനുബന്ധ രേഖകൾ സമർപ്പിച്ചു മേൽവിലാസം തിരുത്താനും 75 രൂപ നിരക്കിൽ സാധിക്കും.

2. ആധാറിൽ സൗജന്യമായി ഡോക്യുമെന്റ് അപ്ഡേറ്റ് നടത്താം:
ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു ആധാര്‍ അനുബന്ധ രേഖകള്‍ യുഐഡിഎഐ പോര്‍ട്ടല്‍ വഴി സൗജന്യമായി 14 ജൂണ്‍ 2027 വരെ പുതുക്കാം.
https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റില്‍ Document Update ഓപ്ഷന്‍ വഴിയാണ് രേഖകൾ പുതുക്കേണ്ടത്.
ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ചാര്‍ജ് 75 രൂപയാണ്.

3. ആധാർ എൻറോൾമെൻറ്, 5/15 വയസ്സിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ
0-5 വയസ്സിലെയും, അതിനു ശേഷമുള്ള ആധാർ എൻറോൾമെന്റും സൗജന്യമാണ്. അതുപോലെ 5 വയസ്സിലെയും 15 വയസ്സിലെയും നിർബന്ധിത ബയോമെട്രിക് പുതുക്കലും 5-17 വയസ്സിനുള്ളിൽ സൗജന്യമാണ്.

4. ആധാർ സേവനങ്ങൾ എവിടെ ലഭിക്കും?
പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇ-മെയിൽ മാറ്റൽ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭ്യമാണ്.

5. പരാതി പരിഹാരം:
സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 (ടോൾ ഫ്രീ) / 0471-2335523
കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442
ഇ-മെയിൽ വിലാസം: uidhelpdesk@kerala.gov.in

date