Skip to main content

*യു.പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (1st എൻ.സി.എ - മുസ്ലീം): റാങ്ക് പട്ടിക റദ്ദാക്കി*

തൃശ്ശൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (1st എൻ.സി.എ - മുസ്ലീം) (കാറ്റഗറി നമ്പർ: 432/2022) തസ്തികയുടെ റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ തൃശ്ശൂർ ജില്ലാ ഓഫീസർ അറിയിച്ചു.

മാതൃ റാങ്ക് പട്ടികയുടെ കാലാവധിയിൽ ഉയർന്നുവന്ന രണ്ട് എൻ.സി.എ. ഒഴിവുകൾ നികത്തുകയും, നിയമനശിപാർശ ചെയ്ത അവസാന ഉദ്യോഗാർത്ഥി2024 സെപ്തംബർ ആറിന് ‌ പൂർവ്വാഹ്നം ജോലിയിൽ പ്രവേശിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. ഇതനുസരിച്ച് 2024 ജൂലൈ ഒമ്പതിന്  നിലവിൽ വന്ന 763/2024/എസ്.എസ്.വി നമ്പർ റാങ്ക് പട്ടിക, സെപ്തംബർ ആറിന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ ഇല്ലാത്തവിധം റദ്ദാക്കിയതായി പി.എസ്.സി. അറിയിപ്പിൽ വ്യക്തമാക്കുന്നു.

 

date