Post Category
ഓണം കൈത്തറിമേള ഓഗസ്റ്റ് 18 മുതല്‍ ആശ്രാമം മൈതാനത്ത്
കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഓണം കൈത്തറി പ്രദര്‍ശന വിപണന മേള ഓഗസ്റ്റ് 18 മുതല്‍ 24 വരെ ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കുന്നു. ഉദ്ഘാടനം 18 ന് വൈകിട്ട് ഡെപ്യൂട്ടി മേയര്‍ ഡോ. കരുമാലില്‍ ഉദയ സുകുമാരന്‍ നിര്‍വ്വഹിക്കും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കുരുവിള ജോസഫ് ആദ്യ വില്‍പ്പന നടത്തും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. പ്രവീണ്‍ അധ്യക്ഷനാകും. മേളയില്‍ ജില്ലയിലെ പരമ്പരാഗത കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘങ്ങള്‍ ഉല്പ്പാദിപ്പിക്കുന്ന തുണിത്തരങ്ങള്‍ 20ശതമാനം റിബേറ്റോടെ ലഭിക്കും.
date
- Log in to post comments