Skip to main content

വന്യജീവി ആക്രമണ നഷ്ടപരിഹാര അദാലത്ത് സംഘടിപ്പിച്ചു

100ദിന കര്‍മ പരിപാടിയുടെ ഭാഗമായി പാലക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ വന്യജീവി ആക്രമണ നഷ്ടപരിഹാരവും നിരാക്ഷേപ പത്ര വിതരണവും സംബന്ധിച്ച പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രവി കുമാര്‍ മീണ അധ്യക്ഷനായി. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. 2026 ജൂലൈ വരെയുള്ള വന്യജീവി ആക്രമണം മൂലമുള്ള മുഴുവന്‍ നഷ്ടപരിഹാര അപേക്ഷകളും അദാലത്തില്‍ തീര്‍പ്പാക്കി. 13 നിരാക്ഷേപ പത്രങ്ങളും വിതരണം ചെയ്തു. പുതിയതായി 13 പരാതികള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പൊതുജനങ്ങള്‍ക്കായി ബോധവല്‍ക്കരണ ക്ലാസും നല്‍കി.
 

date