Skip to main content

ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ജില്ലാ സംഗമം 20ന്

ദേശീയ സമ്പാദ്യ പദ്ധതിക്കു കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ മുഴുവൻ മഹിളാ പ്രധാൻ ഏജന്റുമാർ, എസ്.എ.എസ് ഏജന്റുമാർ, സ്റ്റുഡന്റ്സ് സേവിംഗ്‌സ് സ്‌കീം പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ദേശീയ സമ്പാദ്യ വകുപ്പ് കോട്ടയം ജില്ലാ സംഗമം ഓഗസ്റ്റ് 20ന് (വ്യാഴം) രാവിലെ 10ന്് കോട്ടയം ഗുഡ് ഷെപ്പേർഡ് ദേവാലയ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ചാണ്ടി ഉമ്മൻ എം.എൽ.എ അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് വിശിഷ്ടാതിഥിയാകും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പുരസ്‌കാര വിതരണം നിർവ്വഹിക്കും, ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടർ രേഖാ നിക്‌സൺ മുഖ്യപ്രഭാഷണം നടത്തും. അഡീഷണൽ ഡയറക്ടർ പി. അജിത് കുമാർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, പോസ്റ്റൽ സൂപ്രണ്ടുമാരായ മുഹമ്മദ് ഷെരീഫ്, ലതാ ഡി. നായർ, ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടർ ജ്യോതി ദാമോദരൻ, അസിസ്റ്റന്റ് ഡയറക്ടർ കെ.ജെ. ഷോബിച്ചൻ തുടങ്ങിയവർ പങ്കെടുക്കും.2025-26 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മഹിളാ പ്രധാൻ, എസ്.എ.എസ് ഏജന്റുമാർക്കും സ്റ്റുഡന്റ്സ് സേവിംഗ്‌സ് സ്‌കീം പ്രവർത്തനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സ്‌കൂളുകൾക്കും അവർക്ക് നേതൃത്വം നൽകിയ ഡി.ഇ.ഒ./എ.ഇ.ഒ ഓഫീസുകൾക്കുമുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

date