Post Category
താത്ക്കാലിക ഒഴിവ്
കോഴിക്കോട് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഈഴവ/ തിയ്യ/ ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത ABC സർജൻ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. ബി.വി.എസ്‌സി. & എ.എച്ച് ബിരുദവും, എം.വി.എസ്‌സി. (സർജറി) ബിരുദാനന്ദര ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 01/01/2026 ന് 18 നും 41 നും മദ്ധ്യേ. ഈഴവ/ തിയ്യ/ ബില്ലവ വിഭാഗത്തിൽ ഉൾപ്പെട്ട തത്പരരായ ഉദ്യോഗാർഥികൾ ആഗസ്ത് 24 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഈഴവ/ തിയ്യ/ ബില്ലവ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ മറ്റ് സംവരണ വിഭാഗത്തിലുള്ളവർക്കും, അവരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ളവർക്കും അപേക്ഷിക്കാം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം.
പി.എൻ.എക്‌സ്. 3290/2026
date
- Log in to post comments