Skip to main content

താൽപര്യപത്രം ക്ഷണിച്ചു

ബൗദ്ധികവും വളർച്ചാപരവുമായ ഭിന്നശേഷിയുള്ള വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ പിന്തുണയും സംരക്ഷണവും ഉറപ്പാക്കുന്ന 'അൻപ് വീട്'  പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി മേഖലയിലെ പ്രവർത്തനപരിചയമുള്ള സർക്കാർ അംഗീകൃത സന്നദ്ധസംഘടനകൾ നടത്തുന്ന റെസിഡൻഷ്യൽ സ്‌പെഷ്യൽ സ്‌കൂളുകൾ, കെയർ ഹോമുകൾ, റെസിഡൻഷ്യൽ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററുകൾ, ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന മറ്റ് അനുയോജ്യമായ റെസിഡൻഷ്യൽ സൗകര്യങ്ങൾ ഉള്ള തദ്ദേശ സ്ഥാപനങ്ങൾ, ഭിന്നശേഷിയുള്ള വ്യക്തികൾ ഉള്ള കുടുംബങ്ങൾ എന്നിവയിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. താൽപര്യമുള്ള വ്യക്തികൾക്ക് / സ്ഥാപനങ്ങൾക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ആഗസ്റ്റ് 31നകം അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: sjd.kerala.gov.in.

പി.എൻ.എക്‌സ്. 3297/2026

date