Skip to main content

വിലക്കിഴിവോടെ വില്‍പന 31 വരെ കരകൗശല ഉത്പന്നങ്ങളുടെ ഓണക്കാലം

കരകൗശലവികസന കോര്‍പറേഷന്‍  വില്‍പനകേന്ദ്രമായ കൈരളി ഹാന്‍ഡിക്രാഫ്റ്റ്‌സ് ബീച്ച് റോഡിലെ ഹോട്ടല്‍ അമ്പാടിയില്‍ ഓഗസ്റ്റ് 31 വരെ മേള സംഘടിപ്പിക്കുന്നു. എല്ലാ ഉത്പന്നങ്ങള്‍ക്കും 10 ശതമാനം വിലക്കുറവ്. തേക്ക്, ഈട്ടി, കുമ്പിള്‍ തടികളിലെ  ശില്‍പങ്ങള്‍, ആറന്‍മുള കണ്ണാടി, ആഭരണപെട്ടികള്‍, തടിയില്‍കൊത്തിയ ചെറുവഞ്ചിവീടുകള്‍, സുഗന്ധംപരത്തുന്ന ചന്ദനതൈലം-മാലകള്‍,  ലോഹശില്‍പങ്ങള്‍ തുടങ്ങി വേറിട്ട ഉത്പന്നശേഖരം വിലക്കിഴിവോടെ വാങ്ങാനുള്ള അവസരമാണിതെന്ന് ജില്ലാ മാനേജര്‍ പി. എസ്. വത്സലന്‍ അറിയിച്ചു.  
 

 

date