Skip to main content

അധ്യാപകരുടെ ജോലി സംരക്ഷിക്കും

പി എസ് സി മുഖാന്തരം നിയമിക്കപ്പെട്ട ഒരു അധ്യാപകനും ഡിവിഷൻ ഫോൾ മൂലം ജോലി നഷ്ടപ്പെടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ആലപ്പുഴയിൽ അധ്യാപകരെ പുനർവിന്യസിച്ചത് ഈ നയത്തിന്റെ ഭാഗമാണ്. ഭാഷാ ന്യൂനപക്ഷമത ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെ ടെറ്റിൽ  ഇളവ് ഉണ്ടെന്ന രീതിയിലാണ് നിലവിൽ കോടതി വിധിയെ വ്യാഖാനിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് നിയമജ്ഞരുമായി കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്‌സ്. 3304/2026

date