Skip to main content

ഓണക്കാല വിപണി: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പാൽ പരിശോധന

ഓണക്കാല വിപണിയിലെ പാൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ക്ഷീരവികസന വകുപ്പ് തൃശ്ശൂർ ജില്ലാ ഗുണനിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജിത പാൽ പരിശോധന സംഘടിപ്പിക്കുന്നു.  ഓഗസ്റ്റ് 20-ന് രാവിലെ 11-ന് കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിക്കും. 20 മുതൽ 24 വരെ മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ജില്ലാ ഗുണനിയന്ത്രണ ഓഫീസിലാണ് പരിശോധന നടത്തുക.

പൊതുജനങ്ങൾക്കും ക്ഷീരകർഷകർക്കും സൗജന്യമായി പാൽ സാമ്പിളുകൾ പരിശോധിക്കാവുന്നതാണെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ- 0487-2321660.  ഇമെയിൽ- dddairytsr@gmail.com.
 

date