Post Category
ഇംഗ്ലീഷ് റിസോഴ്സ് ടീച്ചർ കൂടിക്കാഴ്ച ഓഗസ്റ്റ് 20-ന്
തൃശ്ശൂർ ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിനായി റിസോഴ്സ് ടീച്ചറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഓഗസ്റ്റ് 20-ന് രാവിലെ 10.30-നാണ് കൂടിക്കാഴ്ച നടത്തുന്നത്. ഇതേ തസ്തികയിലേക്ക് ജൂലൈ 27ന് നടത്തിയ കൂടിക്കാഴ്ച റദ്ദ് ചെയ്തിരുന്നു.
ബി.എ ഇംഗ്ലീഷ്, ടി.ടി.സി / ഡി.എൽ.എഡ് / ഡി.എഡ് / ബി.എഡ് (ഇംഗ്ലീഷ്) എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ- 0487-2360810.
date
- Log in to post comments