Post Category
വനമിത്ര പുരസ്‌ക്കാരം അപേക്ഷ ക്ഷണിച്ചു
വനം വന്യജീവി വകുപ്പ് 2023-2024 ലെ വനമിത്ര പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 25000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. കണ്ടല്‍ക്കാടുകള്‍, ഔഷധച്ചെടികള്‍, കാര്‍ഷിക ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്തംബര്‍ അഞ്ച്. വിവരങ്ങള്‍ക്ക്: കൊല്ലം സാമുഹിക വനവല്‍ക്കരണ വിഭാഗം, ഫോണ്‍: 0474-27448976, 9447979132.
date
- Log in to post comments