Post Category
സീറ്റൊഴിവ്
അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ കേരള സർക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ കോഴ്സിൽ ഒഴിവുള്ള മെറിറ്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഡിഗ്രി, എം.എ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടയിൽ പ്രായപരിധി ബാധകമാണ്. അവസാന തീയതി ആഗസ്റ്റ് 19 വൈകുന്നേരം അഞ്ച് മണി. ഫോൺ: 8547126028, 0473 4296496.
date
- Log in to post comments