Skip to main content

ഓണക്കാലത്ത് സൗജന്യമായി പാൽ പരിശോധിക്കാം

ഓണക്കാലത്ത് മായം കലർന്നതും ഗുണമേന്മ കുറഞ്ഞതുമായ പാലിന്റെ വിപണനവും ഉപഭോഗവും തടയാനും ഗുണമേന്മയുള്ള പാലിന്റെ ലഭ്യത ഉറപ്പ് വരുത്തുവാനും ജില്ലാ ക്ഷീര വികസനവകുപ്പിന് കീഴിലെ പാൽ ഗുണനിയന്ത്രണ വിഭാഗം പ്രത്യേക പാൽ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. ആഗസ്റ്റ് 20 മുതൽ 24 വരെ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ പട്ടണക്കാട് മിൽക്ക് പ്രോഡക്റ്റ്സ് മനുഫാക്ചറിങ് ഫെസിലിറ്റി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബിൽ സൗജന്യമായി പാൽ പരിശോധിച്ച് നൽകും. പാൽ ഗുണനിലവാരത്തെ കുറിച്ചുള്ള ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് ക്വാളിറ്റി കൺട്രോൾ ലാബിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ സെന്ററുമായി ബന്ധപ്പെടാം. പരിശോധനയ്ക്ക് കുറഞ്ഞത് 200 മില്ലി പാൽ സാമ്പിൾ കൊണ്ട് വരണം. പായ്ക്കറ്റ് പാലാണെങ്കിൽ പൊട്ടിക്കാതെ എത്തിക്കണമെന്നും ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date