Skip to main content

ജി ഐ എസ് സ്പെഷ്യലിസ്റ്റ് നിയമനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ റിവർ മാനേജ്‌മെന്റ് സെന്റർ ജി ഐ എസ് സ്പെഷ്യലിസ്റ്റ് (ജ്യോഗ്രഫി) തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മർക്കോടുകൂടി എം.എ./ എം.എസ്‌സി. യും യു ജി സി/ സി എസ് ഐ ആർ നെറ്റും നദീ സംരക്ഷണവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ https://ildm.kerala.gov.in/en ലെ ഗൂഗിൾ ഫോം പൂരിപ്പിച്ച് ആഗസ്റ്റ് 31 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്ildm.revenue@gmail.com, 0471 2365559, 0471 2362885.

പി.എൻ.എക്‌സ്. 3321/2026

date