Post Category
പ്രവേശന തീയതി നീട്ടി
സ്കോൾ കേരള ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ്, വൊക്കേഷണൽ ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സ് 2026-28 ബാച്ചിലെ ഒന്നാം വർഷ പ്രവേശന തീയതികൾ നീട്ടി. പിഴ കൂടാതെ ആഗസ്റ്റ് 31 വരെയും 100 രൂപ പിഴയോടെ സെപ്റ്റംബർ 15 വരെയും ഫീസടച്ച് www.scolekerala.org ലെ ബന്ധപ്പെട്ട ലിങ്കുകൾ മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ സ്കൂൾ പ്രിൻസിപ്പാളിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി സംസ്ഥാന ഓഫീസിലോ അതത് ജില്ലാ കേന്ദ്രങ്ങളിലോ നേരിട്ട്, സ്പീഡ്/ രജിസ്റ്റേർഡ് തപാൽ മാർഗമോ എത്തിക്കണം. ഫോൺ: 0471-2342950, 2342271, 23442369.
പി.എൻ.എക്‌സ്. 3324/2026
date
- Log in to post comments