Post Category
പി എസ് സി അഭിമുഖം
എറണാകുളം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ് പെക്ടർ ഗ്രേഡ് II (കാറ്റഗറി നം 165/2025, 166/2025) തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം 21ന് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസിൽ നടത്തും.
രാവിലെ 09.30 ന് നിശ്ചയിച്ച അഭിമുഖത്തിൽ പങ്കെടുക്കേണ്ട ഉദ്യോഗാർത്ഥികൾ രാവിലെ 07.30നും, ഉച്ചയ്ക്ക് 11.30 മണിക്ക് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കേണ്ടവർ രാവിലെ 09.00 മണിക്കും, അസൽ പ്രമാണങ്ങൾ, ഒടിവി സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഒടിആർ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾ ഒടിആർ പ്രൊഫൈലിൽ ലഭ്യമാണ്.
date
- Log in to post comments