Skip to main content

മൈ ഭാരത് : ജില്ലാ ഉപദേശക സമിതി യോഗം ചേർന്നു

 

കേന്ദ്ര സർക്കാരിൻ്റെ യുവജനകാര്യ വകുപ്പിന് കീഴിലുള്ള മൈ ഭാരതിൻ്റെ ജില്ലാ ഉപദേശക സമിതി യോഗം ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്നു.
ജില്ലയിൽ യുവാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുമായുള്ള പങ്കാളിത്തം പദ്ധതിയിൽ ഉറപ്പുവരുത്തണമെന്ന് ജില്ലാകളക്ടർ യോഗത്തിൽ നിർദേശിച്ചു. 

ആരോഗ്യം, ശുചിത്വം, ഗതാഗതം, വയോജന ക്ഷേമം തുടങ്ങിയ മേഖലകളിൽ യുവജനങ്ങളുടെ സേവനം പ്രയോജനപ്പെടുത്താനാകണം. എൻ സി സി, എൻ എസ് എസ് , റെഡ് ക്രോസ് എന്നിവർ സർക്കാർ വകുപ്പുകളുടെ സ്കീമുകളുമായി ചേർന്ന് യൂത്ത് എൻഗേജ്മെൻ് പ്ലാൻ തയ്യാറാക്കി യോജിച്ച് പ്രവർത്തിക്കണമെന്നും 
ജില്ലാ കളക്ടർ പറഞ്ഞു.
സമഗ്ര യുവജന പങ്കാളിത്ത പദ്ധതി (District Youth Engagement Plan) യിലൂടെ കുറഞ്ഞത് അഞ്ച് ദിവസം ദൈർഘ്യമുള്ള എക്സ്പീരിയൻഷ്യൽ ലേണിംഗ് പ്രോഗ്രാമുകൾ, സന്നദ്ധസേവന സംരംഭങ്ങൾ, ബോധവൽക്കരണ പരിപാടികൾ, മെഗാ ഡ്രൈവുകൾ എന്നിവ സംഘടിപ്പിക്കും.
പദ്ധതിയുടെ ഭാഗമായി വരുന്ന ട്രൈബൽ യൂത്ത് എക്സ് ചേഞ്ച് പ്രോഗ്രാം(TYEP), വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് (VBYLD), പ്രൈം മിനിസ്റ്റർ ഇൻ്റേൺഷിപ്പ് സ്കീം (PMIS) തുടങ്ങിയവയെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ ഡി ഉണ്ണികൃഷ്ണൻ, ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date