Skip to main content

ഹോണേഴ്‌സ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു  

മലപ്പുറം ഗവ. കോളജില്‍ പുതിയ ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍ ഹോണേഴ്‌സ്, ബി.എസ്.സി. അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റാ സയന്‍സ് ഹോണേഴ്‌സ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ക്യാപ അപേക്ഷയുടെ പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും സഹിതം ഓഗസ്റ്റ് 22 മുതല്‍ ഓഗസ്റ്റ് 29 വൈകിട്ട് നാലുവരെയുള്ള പ്രവര്‍ത്തിദിനങ്ങളില്‍ കോളജ് ഓഫീസിലോ വെബ്‌സൈറ്റ് മുഖേനയോ സമര്‍പ്പിക്കാം. റാങ്ക് ലിസ്റ്റ് 31ന് പ്രസിദ്ധീകരിക്കും. പ്രവേശനപ്രക്രിയ സെപ്റ്റംബര്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  

date