ദേശീയ ആരോഗ്യ ദൗത്യത്തില്‍ ഒഴിവുകള്‍
ദേശീയ ആരോഗ്യ ദൗത്യത്തില്‍ ജില്ലയില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് അഷ്വറന്‍സ് ഓഫീസര്‍, ഓഡിയോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. മെഡിക്കല്‍ ഓഫീസര്‍: എം.ബി.ബി.എസ് ടി.സി.എം.സി / കേരള മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിരം രജിസ്‌ട്രേഷന്‍. പ്രായപരിധി 62 വയസ്സിന് താഴെ. പ്രതിമാസ ശമ്പളം: 50,000 രൂപ. അസിസ്റ്റന്റ് അഷ്വറന്‍സ് ഓഫീസര്‍: എം.എച്ച്.എ / എം.എസ്.സി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് / എം.ബി.എ (ഹെല്‍ത്ത് കെയര്‍/ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍), രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 40 വയസിന് താഴെ. പ്രതിമാസ ശമ്പളം: 30,000 രൂപ. ഓഡിയോളജിസ്റ്റ്: ബി.എ.എസ്.എല്‍.പി, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 40 വയസിന് താഴെ. പ്രതിമാസ ശമ്പളം: 30,000 രൂപ. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്: ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം / എം.ഫില്‍, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 40 വയസിന് താഴെ. പ്രതിമാസ ശമ്പളം: 36,000 രൂപ. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി.എഡും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 40 വയസിന് താഴെ. പ്രതിമാസ ശമ്പളം: 24,000 രൂപ. ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in ല്‍ അപേക്ഷിക്കണം. ഫോണ്‍: 0491 2504695.
- Log in to post comments