Skip to main content

*വായ്പാ വിതരണത്തിൽ മികച്ച മുന്നേറ്റം: ഒന്നാം പാദത്തിൽ വിതരണം ചെയ്തത് 3782 കോടി രൂപ*

ജില്ലയിലെ ബാങ്കുകൾ സാമ്പത്തിക വർഷം 2026- 27  ഒന്നാം പാദത്തിൽ  3782 കോടി രൂപ വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിൽ അറിയിച്ചു. ഇതിൽ മുൻഗണനാ വിഭാഗത്തിന് 2664 കോടി രൂപയും മറ്റു വിഭാഗത്തിൽ 1118 കോടി രൂപയുമാണ്     വിതരണം ചെയ്തത്. ജില്ലയിൽ ഒന്നാം പാദത്തിൽ വായ്പാ വിതരണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി. 2026-27 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ ജില്ലാതല അവലോകന യോഗത്തിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം 3782 കോടി രൂപയാണ് ഈ കാലയളവിൽ വിതരണം ചെയ്തത്. കാർഷിക വായ്പയായി 1838 കോടി രൂപയും ലഘു, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടുന്ന നോൺ ഫാർമിംഗ് സെക്ടറിൽ 761 കോടി രൂപയും മറ്റ് മുൻഗണനാ വിഭാഗങ്ങളിൽ 65 കോടി രൂപയുമാണ് വായ്പ നൽകിയത്. ബാങ്കുകളുടെ മൊത്തം വായ്പ 2025 ജൂൺ മാസത്തെ അപേക്ഷിച്ച് 12159 കോടി രൂപയിൽ നിന്നും 14532 കോടി രൂപയായി വർദ്ധിക്കുകയുണ്ടായി. മൊത്തം വായ്പയിലും നിക്ഷേപത്തിലും യഥാക്രമം 19, 11 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 139 ശതമാനം.  രേഖപ്പെടുത്തി.

കല്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ ഹനീഫ ബാങ്കിങ്ങ് അവലോകന യോഗം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ സുധീഷ്, ആർ ആർ ഡെപ്യൂട്ടി കളക്ടർ ജയശ്രീ, കനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ അനുഷ്‌മാൻ ഡേ, ആർബിഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ വി ജി മണികണ്ഠൻ, ലീഡ് ഡിസ്ട്രിക്ട് മാനേജർ വിനീഷ് ബാബു എ, നബാർഡ് ഡിസ്റ്റിക് ഡെവലപ്മെൻറ് മാനേജർ ആർ ആനന്ദ്, മറ്റ് സർക്കാർ, ബാങ്കിംഗ് മേഖലയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date