Post Category
തീറ്റപ്പുൽ കൃഷി: 28 വരെ അപേക്ഷിക്കാം
ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുൽ കൃഷി പദ്ധതിക്കായി ആഗസ്റ്റ് 28 വരെ www.ksheerasree.kerala.gov.in പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. 20 സെന്റിന് മുകളിലേയ്ക്കുള്ള പുൽകൃഷി, തരിശുഭൂമിയിലുള്ള പുൽകൃഷി, ചോള കൃഷി പദ്ധതികൾ, പുൽകൃഷിക്കുള്ള യന്ത്രവൽക്കരണ ധനസഹായം, ജലസേചന ധനസഹായം, സംഘങ്ങൾക്കു തീറ്റപ്പുല്ല് വിപണന യൂണിറ്റുകൾ നടപ്പാക്കാനുള്ള പദ്ധതി എന്നിവ ഇതിലുൾപ്പെടും. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടണം.
പി.എൻ.എക്‌സ്. 3372/2026
date
- Log in to post comments