Skip to main content

*തലപ്പിള്ളി മോഡൽ കരിയർ സെന്ററിൽ 'പ്രയുക്തി ജോബ് ഡ്രൈവ് 2026' ഓഗസ്റ്റ് 22-ന്*

 

നാഷണൽ എംപ്ലോയ്മെന്റ് സർവീസിന്റെ (കേരളം) ഭാഗമായ തലപ്പിള്ളി (വടക്കാഞ്ചേരി, തൃശൂർ) മോഡൽ കരിയർ സെന്ററും ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി ഓഗസ്റ്റ് 22ന് 'പ്രയുക്തി ജോബ് ഡ്രൈവ് 2026' സംഘടിപ്പിക്കുന്നു. വടക്കാഞ്ചേരി ഗവ. ഓഫീസ് ബിൽഡിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന തലപ്പിള്ളി മോഡൽ കരിയർ സെന്ററിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ജോബ് ഫെയർ നടത്തുന്നത്.

 

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് മാനേജർ, എച്ച് ആർ അസിസ്റ്റന്റ്, സെയിൽസ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, യൂണിറ്റ് മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ, എഞ്ചിനീയർ, സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലായി നാന്നൂറോളം ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുന്നത്. പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും ചെയ്യാത്തവർക്കും മറ്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തവർക്കും പങ്കെടുക്കാം. ഒൺ-സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഫോൺ- 04884-235660, 9605808314. ഇമെയിൽ- mccthalappilly.ncs@gmail.com.

date