Skip to main content

ഓണപതാക ഇന്ന് (ആഗസ്റ്റ് 23 )കൊടിയേറും; കനകക്കുന്നും നഗരവീഥികളും ദീപാലംകൃതമാകും

സംസ്ഥാന ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി കോവളത്തുനിന്ന് ആരംഭിച്ച പതാക ഘോഷയാത്ര ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും പര്യടനത്തിന് ശേഷം ഇന്ന് കനകക്കുന്നിൽ സമാപിക്കും. വൈകുന്നേരം 6 മണിയോടെ ടൂറിസം സാംസ്‌കാരികം സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് കനകക്കുന്നിൽ ഓണപ്പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും.  

തുടർന്ന്, നഗരത്തിലെ വൈദ്യുതാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ഇതോടെ കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള പ്രധാന വീഥികളും സർക്കാർ മന്ദിരങ്ങളും ദീപപ്രഭയിൽ അലങ്കൃതമാകും.

വാരാഘോഷത്തിന്റെ ഭാഗമായിട്ടുള്ള ഫുഡ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം വൈകുന്നേരം 5 മണിക്ക് സൂര്യകാന്തിയിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നിർവഹിക്കും. ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള പായസ മത്സരവും ഇന്ന് (23ന് )നടക്കും. വൈകുന്നേരം ഭാരത് ഭവനിൽ വച്ച് തിരുവാതിരക്കളിയും സംഘടിപ്പിക്കുന്നുണ്ട്.

 

അത്തപ്പൂക്കള മത്സരം നാളെ( 24ന് )

 

ഓണാഘോഷത്തിന്റെ ഭാഗമായി നാളെ (ഓഗസ്റ്റ് 24) ജവഹർ ബാലഭവനിൽ വച്ച്  അത്തപ്പൂക്കള മത്സരം നടക്കും. മാധ്യമ വിഭാഗത്തിനും പൊതുവിഭാഗത്തിനുമായി പ്രത്യേകം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

date