Skip to main content

അറിയിപ്പുകൾ

 

എറണാകുളം മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ 2026-27 അധ്യയന വർഷം അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത : പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം, Ph.D/NET ഉള്ളവർക്ക് മുൻഗണന. പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിതയോഗ്യതയുള്ളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലെക്ചറർ  പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ  ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.  ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (ഒരു സെറ്റ് കോപ്പികളും സഹിതം) സെപ്റ്റംബർ 03 (വ്യാഴം) രാവിലെ 10 ന് നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക.

 സിവിൽ സർവീസ് പരിശീലനം 

 സംസ്ഥാന സിവിൽ സർവീസ് അക്കാദമി ആലുവ കേന്ദ്രത്തിൽ പ്രിലിംസ് കം മെയിൻസ് സെപ്റ്റംബർ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ കേന്ദ്രത്തിൽ പ്രിലിംസ് കം മെയിൻസ് സെപ്റ്റംബർ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവരും 2027 -ൽ ഡിഗ്രി പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. യു. പി. എസ്. സി. പ്രിലിംസ്, മെയിൻസ് പരീക്ഷക്കുള്ള ഒരു വർഷത്തെ പരിശീലന ക്ലാസ്സുകളാണ് നടത്തുന്നത്. വിശദമായ വിവരങ്ങൾ അക്കാദമിയുടെ kscsa.org എന്ന വെബ്‌സൈറ്റിൽ  ലഭ്യമാണ്. രജിസ്‌ട്രേഷൻ പൂർത്തീകരിച്ചശേഷം ആലുവ കേന്ദ്രത്തിൽ  റിപ്പോർട്ട്  ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക്: 82810 98867, 82810 98863 Website:  kscsa.org.

 റീ ടെണ്ടർ ക്ഷണിച്ചു 

വനിത, ശിശു വികസന വകുപ്പിൻ്റെ കിഴിലുള്ള മുവാറ്റുപുഴ ഐ.സി.ഡി.എസ് പരിധിയിലെ മുവാറ്റുപുഴ മുനിസിപ്പാലിറ്റി, പായിപ്ര ഗ്രാമപഞ്ചായത്ത് ലെ അങ്കണവാടികളിൽ 2026-27 സാമ്പത്തിക വർഷം 2026 സെപ്തംബർ ഒന്നു മുതൽ 2027 മാർച്ച് 31 വരെ പാൽ, മുട്ട വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 24 പകൽ 2.00 മണി. ടെണ്ടർ ഫോമിനും കൂടുതൽ വിവരങ്ങൾക്കും മുവാറ്റുപുഴ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, രണ്ടാം നില, മുടവൂർ പി.ഒ-686669 എന്ന മേൽ വിലാസത്തിൽ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് ബന്ധപ്പെടാവുന്നതോ അല്ലങ്കിൽ 0485-2814205 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതോ ആണ്.

 കടൽ സുരക്ഷ സ്ക്വാഡ് നിയമനം 

എറണാകുളം ജില്ലയിലെ ചെല്ലാനം, മുനമ്പം ഫിഷിംഗ് ഹാർബറുകളിൽ കടൽ സുരക്ഷാ സ്ക്വാഡ് അംഗങ്ങളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എല്ലാ സമയത്തും രക്ഷാപ്രവർത്തനത്തിന് സന്നദ്ധരായിരിക്കണം. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം പൂർത്തിയാക്കിയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി: 20 - 60 വയസ്. എറണാകുളം ജില്ലയിലെ താമസക്കാർ, കടൽ സുരക്ഷാ സ്ക്വാഡ് (ലൈഫ് ഗാർഡ് ആയി ജോലി ചെയ്തിട്ടുള്ളവർ, 2018 ലെ പ്രളയ രക്ഷാപ്രവർത്ത നത്തിൽ പങ്കെടുത്തിട്ടുള്ളവർ, ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർ, അത്യാധുനിക കടൽ രക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പ്രാവീണ്യമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും . താൽപ്പര്യമുള്ളവർ  അപേക്ഷ  സെപ്റ്റംബർ എട്ടിന് രാവിലെ 11 ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അഭിമുഖത്തിനു ഹാജരാകണം.

 

കരാർ നിയമനം

എറണാകുളം മഹാരാജാസ് കോളേജിലെ പരീക്ഷ കൺട്രോളർ ഓഫീസിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

 അംഗീകൃത സർവകലാശാലാ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനവും( രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം)  ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കും,

പ്ലസ് ടു അല്ലെങ്കിൽ  തതുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും (രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം )ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 31-ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

സ്‌പോട്ട് അഡ്മിഷൻ

 

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ നോർത്ത് പറവൂരിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജിൽ 2026-27 അധ്യയന വർഷത്തെ എച്ച്.ഡി.സി & ബി.എം. (ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ & ബിസിനസ്സ് മാനേജ്‌മെന്റ്) കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷിക്കാത്തവർക്കായി സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവ്വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. സംവരണ വിഭാഗക്കാർക്ക് സ്‌കോളർഷിപ്പ് ആനുകൂല്യങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9447077511, 953916826,  0484 2447866 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

date