അറിയിപ്പുകൾ
സ്പോട്ട് അഡ്മിഷൻ
കെൽട്രോണിന്റെ എറണാകുളം കലൂർ നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ & സേഫ്റ്റി കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. ഒരു വർഷം കാലാവധിയുള്ള ഈ കോഴ്സ് കേരള സർക്കാർ അംഗീകൃതവും നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യവുമാണ്. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 10-ന് മുൻപായി അസൽ സർട്ടിഫിക്കറ്റുകളുമായി കലൂർ എം.ഇ.എസ് കൾച്ചറൽ കോംപ്ലക്‌സിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2971400, 8590605259, 9388338357 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ടെണ്ടർ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ ആലങ്ങാട് ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസിന് കീഴിലുള്ള അങ്കണവാടികളിൽ 'പോഷകാബാല്യം' പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് മുട്ട വിതരണം ചെയ്യുന്നതിനായി വനിത ശിശുവികസന വകുപ്പ് ടെണ്ടർ ക്ഷണിച്ചു. കെപ്കോ, കുടുംബശ്രീ സംരംഭകർ, മറ്റ് പ്രാദേശിക വിതരണക്കാർ എന്നിവർക്ക് അപേക്ഷിക്കാം. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 7-ന് 2 മണി വരെ.
ഫോൺ: 99467 35290
- Log in to post comments