Post Category
ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ സെൻട്രലൈസ്ഡ് കോമൺ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്. 12 മാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. കെമിസ്ട്രി അല്ലെങ്കിൽ ഫിസിക്സ് വിഷയത്തിൽ 60 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. അനലിറ്റിക്കൽ ഇൻസ്ട്രുമെന്റ്സ് കൈകാര്യം ചെയ്യുന്നതിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. സെപ്റ്റംബർ 3 രാവിലെ 9.30നും 10.30നും ഇടയിൽ കോളേജിലാണ് അഭിമുഖം. അസൽ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കായി നിർബന്ധമായും കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക്: https://gcwtvm.ac.in/vacancies.
പി.എൻ.എക്‌സ്. 3384/2026
date
- Log in to post comments