ഇ-മാലിന്യ സംസ്‌കരണത്തിൽ എ.ഐ സാധ്യതകൾ ചർച്ച ചെയ്ത് വെബിനാർ
ഇ-മാലിന്യ സംസ്‌കരണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളുടെ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി വെബിനാർ സംഘടിപ്പിച്ചു. വേൾഡ് സർക്കുലർ ഇക്കോണമി ഫോറം (WCEF 2026)ന്റെ പ്രീ-ഇവന്റ് പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു പരിപാടി. 'E-Waste Management: Byte to Loop, Leveraging Artificial Intelligence for Intelligent E-Waste Management' എന്ന വിഷയത്തിലെ വെബിനാർ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ് ശ്രീകല ഉദ്ഘാടനം ചെയ്തു. മെമ്പർ സെക്രട്ടറി ഡോ രതീഷ് മേനോൻ സ്വാഗതം പറഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റീജിയണൽ ഡയറക്ടർ ജെ സി ബാബു വെബിനാറിന്റെ വിഷയവും ലക്ഷ്യങ്ങളും അവതരിപ്പിച്ചു. 'The Regulatory Engine', 'Digital Catalyst: Leveraging AI for E-Waste Circularity', 'The Business Model: Cost-Effective Upgradation' എന്നീ വിഷയങ്ങളിൽ വിദഗ്ധർ സെഷനുകൾ നയിച്ചു. വെബിനാറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും റെഗുലേറ്ററി സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ, ഇ-മാലിന്യ പുനഃചംക്രമണ സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 3389/2026
- Log in to post comments