Skip to main content

ആറളം ഫാം തൊഴിലാളികൾക്ക് ഓണം ബോണസും ഉത്സവബത്തയും അനുവദിച്ച് സർക്കാർ

ആറളം ഫാർമിംഗ് കോർപ്പറേഷനിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും ഓണം ബോണസും ഉത്സവബത്തയും സർക്കാർ അനുവദിച്ച് ഉത്തരവായി. 8.33 ശതമാനം ബോണസാണ് അനുവദിച്ചത്. ഇതിനായി 17.62 ലക്ഷം രൂപയുടെ അധിക തുക അനുവദിച്ച് സർക്കാർ ഉത്തരവായതായി പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

                        പി.എൻ.എക്‌സ്. 3403/2026

date