സാംസ്കാരിക ഘോഷയാത്ര: വനം വകുപ്പിന് ഒന്നാം സ്ഥാനം
ഓണം വാരാഘോഷം സമാപന സമ്മേളന ഘോഷയാത്രയിൽ പങ്കെടുത്ത ഫ്ലോട്ടുകളുടെയും കലാരൂപങ്ങളുടെയും വിജയികളെ പ്രഖ്യാപിച്ചു. കേരള സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ വനം വന്യജീവി വകുപ്പിനാണ് ഒന്നാം സ്ഥാനം. എക്സൈസ് വകുപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഐ.എസ്.ആർ.ഒ. ഒന്നാം സ്ഥാനവും ദക്ഷിണ റയിൽവേ രണ്ടാം സ്ഥാനവും നേടി.
സർക്കാർ ഇതര, പൊതുമേഖലാ സ്ഥാപനങ്ങളിൽ ലൈഫ് സ്റ്റോക്ക് ഡവലപ്പ്മെൻ്റ് ബോർഡ് ഒന്നാം സ്ഥാനവും നാഷണൽ ആയുഷ് മിഷനും കെ ടി ഡി സിയും രണ്ടാം സ്ഥാനവും സ്വന്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മത്സരത്തിൽ തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷൻ ഒന്നാമതെത്തിയപ്പോൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. ബാങ്കിംഗ് മേഖലയിൽ നബാർഡ് ഒന്നാം സ്ഥാനം നേടി. സ്വകാര്യ മേഖലയിൽ കൃപാലയം ഓൾഡേജ് ഹോമിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.
ദൃശ്യ കലാരൂപങ്ങളിൽ അഗസ്ത്യ സിദ്ധ മർമ്മ കളരി സംഘത്തിന്റെ കളരി ഒന്നാം സ്ഥാനവും കൊല്ലയിൽ ഹുസൈന്റെ അറബനമുട്ട് രണ്ടാം സ്ഥാനവും നേടി. ശ്രവ്യ കലാരൂപങ്ങളിൽ വിഗ്നേഷ് അവതരിപ്പിച്ച പഞ്ചാരി മേളം ഒന്നാം സ്ഥാനവും കൗരവ കലാസമിതിയുടെ ശിങ്കാരിമേളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
- Log in to post comments