Skip to main content
ഓണം വാരാഘോഷം സമാപിച്ചു

ഓണം വാരാഘോഷം സമാപിച്ചു

 

സംസ്ഥാന ടൂറിസം വകുപ്പും ഡിടിപിസിയും ചേര്‍ന്ന് ഒരുക്കിയ ഓണം വാരാഘോഷ പരിപാടികള്‍ക്കു സമാപനം. കലക്ടറേറ്റ് മൈതാനിയില്‍ നടന്ന സമാപന സമ്മേളനം കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ഒരു രീതിയിലുമുള്ള പ്രയാസങ്ങളുമില്ലാതെയാണ് ഇത്തവണത്തെ ഓണം കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു. ഓണം വിപണികള്‍ സജീവമായിരുന്നു. ജനങ്ങള്‍ ആവേശത്തോടെ മാര്‍ക്കറ്റുകളിലെത്തി. മനോഹരമായ പരിപാടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ ടി ഒ മോഹനന്‍ എംഎല്‍എ അധ്യക്ഷനായി. മേയര്‍ പി ഇന്ദിര, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍, കണ്ണൂര്‍ റേഞ്ച് ഡിഐജി കെ കാര്‍ത്തിക്, സിറ്റി പോലീസ് കമ്മീഷണര്‍ വിജയ ഭരത് റെഡ്ഢി, കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ റിജില്‍ മാക്കുറ്റി, അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, ഹുസൂര്‍ ശിരസ്തദാര്‍ രാജേഷ് ഖന്ന, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി വി പ്രഭാത്, വെള്ളോറ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപനച്ചടങ്ങിനോടനുബന്ധിച്ച് കലാമണ്ഡലം അഭിജോഷ് അവതരിപ്പിച്ച ചാക്യാര്‍കൂത്ത്, അല്‍ഫോന്‍സ് ജോസഫിന്റെ മ്യൂസിക്കല്‍ നൈറ്റ്, വിവിധ പ്രാദേശിക കലാപരിപാടികള്‍ എന്നിവ അരങ്ങേറി.

date