Skip to main content
ദേശീയപാതയുടെ സംരക്ഷണഭിത്തി തകര്‍ന്ന സംഭവം; മന്ത്രി സണ്ണി ജോസഫ് സ്ഥലം സന്ദര്‍ശിച്ചു

ദേശീയപാതയുടെ സംരക്ഷണഭിത്തി തകര്‍ന്ന സംഭവം; മന്ത്രി സണ്ണി ജോസഫ് സ്ഥലം സന്ദര്‍ശിച്ചു

 

ജില്ലാ കലക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണഭിത്തി തകര്‍ന്ന സ്ഥലം വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്, ടി ഒ മോഹനന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് എന്നിവര്‍ സന്ദര്‍ശിച്ചു. ദേശീയപാത നിര്‍മാണത്തിലെ അപാകത പരിശോധിക്കുമെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംരക്ഷണ ഭിത്തി തകര്‍ന്ന സംഭവത്തില്‍ ദേശീയപാതാ അതോറിറ്റി അധികൃതരില്‍ നിന്ന് ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് അടിയന്തര റിപ്പോര്‍ട്ട് തേടി.

date