Skip to main content

വെള്ളാങ്ങല്ലൂർ ഐസിഡിഎസ് പ്രോജക്ടിലേക്ക് വാഹനം ആവശ്യമുണ്ട്

വെള്ളാങ്ങല്ലൂർ ഐസിഡിഎസ് പ്രോജക്ടിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡ്രൈവർ ഉൾപ്പെടെ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള ഉടമകളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഏഴ് വർഷത്തിൽ താഴെ പഴക്കവും ടാക്സി പെർമിറ്റുമുള്ള വാഹനങ്ങളുടെ രജിസ്റ്റേർഡ് ഉടമകൾക്ക് അപേക്ഷിക്കാം. പ്രതിമാസം പരമാവധി 1500 കിലോമീറ്റർ ദൂരത്തേക്ക് വാടക, ഇന്ധനം, ഡ്രൈവറുടെ ബത്ത ഉൾപ്പെടെ 35,000 രൂപ നിരക്കിലാണ് വാഹനം കരാറിലെടുക്കുന്നത്. ടെണ്ടറുകൾ ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് രണ്ടിനകം വെള്ളാങ്ങല്ലൂർ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ സമർപ്പിക്കണം. ഫോൺ- 0480 2865916.

date