Skip to main content

മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2026 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്. അപേക്ഷകർക്ക് സെപ്റ്റംബർ 15 വരെ ഓൺലൈനായോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം. www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം.

കേരളത്തിലെ ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച എം.ബി.ബിഎസ്/ബി.ഡി.എസ്/ബി.എ.എം.എസ്/ബി.എച്ച്.എം.എസ്/ബി.യു.എം.എസ് റഗുലർ ഡിഗ്രി കോഴ്‌സ് 50 ശതമാനം മാർക്ക് എല്ലാ അക്കാദമിക വർഷവും നേടി പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ  ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച റഗുലർ ബി.എസ്.സി നഴ്‌സിംഗ്/ബി.ഫാം/ബി.എസ്.സി അലൈഡ് മെഡിക്കൽ കോഴ്‌സുകൾ എല്ലാ അക്കാദമിക വർഷവും 50 ശതമാനം മാർക്ക്  നേടി പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ച റഗുലർ ഡിഗ്രി കോഴ്‌സ് സയൻസ്/നിയമം/എൻജിനീയറിങ്/മാനേജ്‌മെന്റ് എന്നീ ഏതെങ്കിലും വിഷയത്തിൽ എല്ലാ അക്കാദമിക വർഷവും 50 ശതമാനം മാർക്ക്  നേടി പാസ്സായിരിക്കണം. അല്ലെങ്കിൽ  കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച റഗുലർ ഡിഗ്രി കോഴ്‌സ് കോമേഴ്‌സ്/ആർട്‌സ് വിഷയങ്ങളിൽ എല്ലാ അക്കാദമിക വർഷവും 50 ശതമാനം മാർക്ക്  നേടി പാസ്സായിരിക്കണം. അക്കാദമിക യോഗ്യതാ പരീക്ഷയുടെ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള ഒരു കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയാണ് കോഴ്‌സിലേക്കുള്ള പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

 പി.എൻ.എക്‌സ്. 3493/2026

date