Skip to main content

റെഡ് റിബൺ പ്രശ്നോത്തരി സെപ്റ്റംബർ മൂന്നിന്

മഴക്കെടുതിയെ തുടർന്ന് മാറ്റിയ ആലപ്പുഴ ജില്ലാതല റെഡ് റിബൺ പ്രശ്നോത്തരി സെപ്റ്റംബർ മൂന്നിന് രാവിലെ 10 മണിക്ക് വണ്ടാനം ഗവൺമെന്റ് ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് കോൺഫറൻസ് ഹാളിൽ നടക്കും. കേരള സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റി, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്, നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം. ഒന്നാം സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5000, 4000, 3000 രൂപ വീതം സമ്മാനവും ലഭിക്കും. എട്ട്, ഒമ്പത്, 11 ക്ലാസുകളിലെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് പങ്കെടുക്കാം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8848618331.

date