Skip to main content

ലോകനാളികേരദിനം

ലോകനാളികേര ദിനമായ സെപ്റ്റംബർ രണ്ടിന് (ബുധൻ) കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിലും കൃഷിയിടങ്ങളിലും തെങ്ങിൻ തൈനടീലും, തെങ്ങ് കൃഷി ബോധവത്ക്കരണ സെമിനാറും സംഘടിപ്പിക്കും. കേരഗ്രാമം, കേരരക്ഷാവാരം, വളപ്പയർ വിത്ത് വിതരണം, തെങ്ങിനു മരുന്ന് ചെയ്യൽ, നാളികേര കൗൺസിൽ തെങ്ങിൻ തൈ വിതരണം എന്നീ പദ്ധതികളെക്കുറിച്ച് ചർച്ചകളും 'ഒരു കർഷകൻ ഒരു തെങ്ങ് ' ക്യാമ്പയിനും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.

date