Post Category
സ്പോട്ട് അഡ്മിഷൻ ഇന്ന്
ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന ജി.ഐ.എഫ്.ഡി. പാലക്കാട് സ്ഥാപനത്തിൽ 2026-27 അധ്യയന വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ആദ്യ അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്കാണ് അഡ്മിഷൻ.
സംസ്ഥാന അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് പുതുതായി പ്രവേശനത്തിന് ആഗ്രഹിക്കുന്നവർക്കും നിലവിൽ അഡ്മിഷൻ ലഭിച്ച് സ്ഥാപനമാറ്റം ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
താല്പര്യമുള്ളവർ ബുധനാഴ്ച (സെപ്റ്റംബർ 2) രാവിലെ 11 ന് മുൻപായി രക്ഷിതാവിനോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളുമായി മരുതറോഡിലുള്ള പാലക്കാട് ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0491 2572038, 9447522338, 9447370383.
date
- Log in to post comments