ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ തയ്യാറാക്കല്‍ മത്സരം
ജില്ലാ ആരോഗ്യ വകുപ്പ് അന്താരാഷ്ട്ര ശുദ്ധവായു ദിനത്തോടനുബന്ധിച്ച് ''മലിനവായുവും ആരോഗ്യവും'' എന്ന വിഷയത്തില്‍ പോസ്റ്റര്‍ തയ്യാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകളില്‍ 8, 9, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പങ്കെടുക്കാം. ഒരു സ്‌കൂളില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 11 നകം https://docs.google.com/forms/d/e/1FAIpQLSfiebYeWwNAPJSIwe6M-4Wa7PdytTFAlK-rE2KFPxryuOSSdg/viewform?usp=header എന്ന ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യണം. മത്സരം സെപ്റ്റംബര്‍ 15 ന് രാവിലെ 09.30 ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് മോമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9567772462, 9995214040.
- Log in to post comments