Post Category
അമൃതം ന്യൂട്രിമിക്സ് നിർമാണ യൂണിറ്റുകളിൽ പരിശോധന
ജില്ലയിലെ അമൃതം ന്യൂട്രിമിക്സ് നിർമാണ യൂണിറ്റുകളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം സബിത ബീഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ആമച്ചൽ,കള്ളിക്കാട്, കുറ്റിച്ചൽ ,വെങ്ങാനൂർ എന്നീ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന അമൃതം ന്യൂട്രിമിക്സ് നിർമാണ യൂണിറ്റുകളിലായിരുന്നു പരിശോധന. പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ അടിയന്തരമായി പരിഹരിക്കാൻ യൂണിറ്റുകൾക്ക് നിർദേശം നൽകി. ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ പരിശോധനകൾ തുടരുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം സബിത ബീഗം പറഞ്ഞു.
കമ്മീഷൻ ജില്ലാ കോർഡിനേറ്റർ ടി പി ജിഷ, റേഷനിങ് ഇൻസ്പെക്ടർമാരായ എസ് .സജീവ് കുമാർ ,എസ് ഷിനു ,കമ്മിഷൻ സി എ കെ .എ നസറിൻ എന്നീ ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
date
- Log in to post comments