Post Category
സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു
പാലക്കാട് ജില്ലാ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴില്‍ പരിചയം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 18 മുതല്‍ 31 വയസുവരെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. ബി.എസ്.സി നഴ്സിംഗ്, ജനറല്‍ നഴ്സിംഗ്, എം.എല്‍.ടി, ഫാര്‍മസി, റേഡിയോഗ്രാഫര്‍ തുടങ്ങിയ പാരാമെഡിക്കല്‍ കോഴ്സുകള്‍, എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഐ ടി ഐ എന്നിവയാണ് യോഗ്യതകള്‍. നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 25നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്/ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0491 2505005.
date
- Log in to post comments