Post Category
ഓര്‍ഫനേജ് ഗ്രാന്റ് ഇന്‍ എയ്ഡ്: അപേക്ഷ ക്ഷണിച്ചു
2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഓര്‍ഫനേജ് ഗ്രാന്റ് ഇന്‍ എയ്ഡിനുള്ള പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. ജില്ലയുടെ പരിധിയില്‍ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ അനുമതിയുള്ള ജെ.ജെ രജിസ്ട്രേഷനോട് കൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് അപേക്ഷിക്കേണ്ടത്. ആവശ്യമായ അനുബന്ധ രേഖകള്‍ സഹിതമുള്ള പ്രൊപ്പോസലുകള്‍ സെപ്റ്റംബര്‍ 30നകം സിവില്‍ സ്റ്റേഷന്റെ രണ്ടാം നിലയിലുള്ള ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491-2911098.
date
- Log in to post comments